കൊടുവായൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സ പുനരാരംഭിക്കും

കൊല്ലങ്കോട്: നെന്മാറ മണ്ഡലത്തില്‍ മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും നിയന്ത്രിക്കുന്നതിനായി കെ ബാബു എംഎല്‍എ കൊല്ലങ്കോട് ബ്ലോക്ക് ഓഫിസ് മീറ്റിങ്ങ് ഹാളില്‍ വിളിച്ചു കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മാര്‍ ഡോക്ടര്‍മാര്‍ പങ്കെടുത്തു. മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതായും ആരോഗ്യ വകുപ്പ് പഞ്ചായത്തുകള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. പനി വന്നാല്‍ പോലു സ്വകാര്യ ആശുപത്രികള്‍ ചികില്‍സാ ഇനത്തില്‍ അധികമായി പണം ഈടാക്കുന്നതില്‍ സാധാരണക്കാര്‍ കഷ്ടത്തിലാക്കുകയാണ്. നെന്മാറ മണ്ഡലത്തിലെ കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, വടവന്നൂര്‍, പുതുനഗരം, അയിലൂര്‍ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി മുതല്‍ കുടുംബ ആരോഗ്യ കേന്ദ്രമായി മാറുന്നതോടെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഡോക്ടറുടെ സേവനം ഉറപ്പാക്കുന്നതോടൊപ്പം ലാബ് ഉള്‍പ്പെടെയുള്ള സൗകര്യവും ആവശ്യമായ ജീവനക്കാരും നിയമിക്കും.കൊടുവായൂര്‍ കമ്യൂണിറ്റി സെന്ററില്‍ കിടത്തി ചികില്‍സ പുനരാരംഭിക്കുന്നതായും കെ ബാബു എംഎല്‍എ പറഞ്ഞു.യോഗത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ.ശെല്‍വരാജ്.എന്‍ആര്‍എച്ച്എം ജില്ലാ ഓഫീസര്‍ ഡോ. രചന ചിതംബരം ഡോ.എം എ സിന്ധു ബ്ലോക്ക് പ്രസിഡന്റ് ശാരദ തുളസീദാസ് പഞ്ചായത്തു പ്രസിഡപങ്കെടുത്തുന്റുമാരായ ശാലിനി കറുപ്പേഷ്, ബേബിസുധ, സുധ രവീന്ദ്രന്‍, പി ഗീത, കൃഷ്ണപ്രസാദ്, എം എ ഫാറൂക്ക്, ജീവനക്കാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top