കൊടുവായൂര്‍ ജിഎച്ച്എസ്എസ്പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ

കൊടുവായൂര്‍: ജില്ലയില്‍ മികച്ച പഠന നിലവാരം പുലര്‍ത്തുന്ന കൊടുവായൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മറ്റൊരു ചരിത്രനേട്ടത്തിലേക്കു ചുവടുവെയ്ക്കാനൊരുങ്ങുന്നു. പൊതുവിദ്യഭ്യാസം മെച്ചപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായിട്ടാണു സ്‌കൂള്‍ നവീകരരമത്തിനൊരുങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ മൂന്നുകോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ കിറ്റ്‌കോ തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, ലാബ്, ലൈബ്രറി, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ശുചിമുറികള്‍ തുടങ്ങിയവ ഉള്‍പ്പെടും. ഇതിനു പുറമെയുള്ള പ്ലാനില്‍ ചുറ്റുമതില്‍ കുടിവെള്ള വിതരണം, സോളാര്‍ പാനല്‍ വിതരണം, സോളാര്‍ പാനല്‍ നിര്‍മാണം, കംപ്യൂട്ടര്‍ എന്നിവയും ഉണ്ട്.  സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതി സ്‌കൂള്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം മിച്ച വൈദ്യുതി കെഎസ്ഇബിയ്ക്കു വില്‍ക്കാനും സ്‌കൂളിലെ നവീകരണ പ്ലാനില്‍ ലക്ഷ്യമിടുന്നു.  ഇതിനായി ആറിന് രാവിലെ 10ന് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top