കൊടുങ്ങല്ലൂരില്‍ അഭയം തേടിയത് 460 കുടുംബങ്ങള്‍

കൊടുങ്ങല്ലൂര്‍: കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയത് 460 കുടുംബങ്ങള്‍.
വിവിധ വില്ലേജുകളിലായി പ്രവര്‍ത്തിക്കുന്ന 20 ദുരിതാശ്വാസ ക്യാംപുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് താമസിക്കുന്നത്.
ഇവര്‍ക്ക് റവന്യു വകുപ്പും വിവിധ സംഘടനകളും സ്ഥാപനങ്ങളും സഹായമെത്തിക്കുന്നുണ്ട്.
കടല്‍ക്ഷോഭത്തിനിരകളായവര്‍ക്ക് പുറമെ, പുഴയും തോടുകളും നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് വീടുകള്‍ താമസയോഗ്യമല്ലാതായ നൂറുകണക്കിന് കുടുംബങ്ങളും ദുരിതാശ്വാസ ക്യാംപുകളിലെത്തിയിട്ടുണ്ട്.
കാലവര്‍ഷക്കെടുതിക്കിരകളായവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

RELATED STORIES

Share it
Top