കൊടി അറുത്ത് രക്തസാക്ഷി മണ്ഡപം അഗ്‌നിക്കിരയാക്കി

കുളത്തൂപ്പുഴ: ഒന്നൊഴിയാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും കൊടി അറുത്തെടുത്ത സാമൂഹിക വിരുദ്ധര്‍ രക്തസാക്ഷി മണ്ഡപത്തിന് മുകളിലിട്ട് തീകൊളുത്തി. കുളത്തൂപ്പുഴ സാംനഗര്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന സിപിഐയുടെ രക്തസാക്ഷി മണ്ഡപമാണ് അഗ്‌നിക്കിരയാക്കിയത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിയുന്നത്. സാംനഗര്‍ മുസ്്‌ലിം ജമാമത്ത്പള്ളി കമ്മിറ്റി സ്ഥാപിച്ചിരുന്ന കൊടി ഉള്‍പ്പെടെ സിപിഐ, സിപിഎം, എസ്ഡിപിഐ, കെപിഎംഎസ്, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി എന്നിവരുടെ കൊടിമരത്തില്‍ പ്രദേശത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന കൊടികളെല്ലാം ശേഖരിച്ച് ഒന്നിച്ച് മണ്ഡപത്തിന് മുകളില്‍ വിതറി പൂര്‍ണ്ണമായ് കത്തിക്കുകയായിരുന്നു.
മുമ്പ് പലതവണ പ്രദേശത്ത് രാഷ്ട്രീയ പാട്ടികളുടെ കൊടി അറുത്ത് കടത്തിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് ബിജെപിയുടെ കൊടി ആരോ നശിപ്പിച്ചിരുന്നു അതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം കുളത്തൂപ്പുഴ പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top