കൊടിയ വഞ്ചനയെന്ന് എകെ ആന്റണി; മദ്യമുതലാളിമാരുടെ താല്‍പര്യത്തിന് വഴങ്ങിയെന്ന് ചെന്നിത്തലതിരുവനന്തപുരം:എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മദ്യനയം കൊടിയ വഞ്ചനയും വാഗ്ദാന ലംഘനവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പ്രതികരിച്ചു. ഇതിനേക്കാള്‍ വലിയ ഒരു വഞ്ചന മറ്റൊരു സര്‍ക്കാരും കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ പുതിയ മദ്യ നയം മദ്യമുതലാളിമാരുടെ താല്‍പര്യത്തിന് വഴങ്ങിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അവരില്‍ നിന്ന് എത്ര പണമാണ് വാങ്ങിയത് എന്നകാര്യം താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top