കൊടകരയില്‍ വിര്‍ച്വല്‍ ക്ലാസ്‌റൂം അനുവദിക്കുമെന്ന് മന്ത്രി

കൊടകര: കര്‍ഷകര്‍ക്കായി കൊടകര പഞ്ചായത്തില്‍ വിര്‍ച്വല്‍ ക്ലാസ്‌റൂം സജ്ജീകരിക്കുന്നതിനുള്ള അനുമതി ഉടന്‍ നല്‍കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. കൃഷിവകുപ്പിന്റെ വിള പരിപാലന പദ്ധതി പ്രകാരം ആരംഭിച്ച കൊടകര ബ്ലോക്ക്തല വിള അരോഗ്യ പരിപാലനകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആധുനിക ശാസ്ത്രസാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ വിളകളുടെ കീടരോഗ ബാധ കണ്ടുപിടിക്കാനും വേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ തയ്യാറാക്കുന്നതിനും വിളപരിപാലന കേന്ദ്രം സഹായകമാകും. കാര്‍ഷിക സര്‍വ്വകലാശാലയില്‍ കര്‍ഷകര്‍ക്ക് ശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ മുഖാമുഖം പരിപാടി ആരംഭിച്ചിട്ടുണ്ട്.
അടുത്തഘട്ടമായി ശാസ്ത്രജ്ഞര്‍ പരീക്ഷണ ശാലയില്‍ നിന്നും വയലിലേക്കിറങ്ങും. കര്‍ഷകര്‍ക്ക് മന്ത്രിയുമായി എല്ലാ ബുധനാഴ്ചയും വൈകിട്ട് 5.30 മുതല്‍ 6.30 വരെയുള്ള സമയത്ത് നേരിട്ട് ഫോണിലൂടെ സംസാരിക്കാം. കര്‍ഷകര്‍ക്കായി ക്ഷേമ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബി ഡി ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍ ജയശ്രീ,  ത്രിതല പഞ്ചായത്തംഗങ്ങള്‍, കൊടകര കൃഷി ഓഫിസര്‍ വി എം ഹിമ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രസാദന്‍ സ്വാഗതവും, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രമ കെ നായര്‍ നന്ദിയും പറഞ്ഞു.
ക്വട്ടേഷന്‍
മണ്ണുത്തി:  സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബിലേക്ക് വണ്ടര്‍ടേപ്പ്, കിണര്‍ വെളളം ശുദ്ധീകരിക്കുന്നതിനുളള ഫില്‍ട്ടര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2374605.

RELATED STORIES

Share it
Top