കൊച്ചി മെട്രോ : ജീവനക്കാര്‍ക്കും കുടുംബത്തിനും പ്രത്യേക സര്‍വീസ്‌കൊച്ചി: മെട്രോയില്‍ ജീവനക്കാര്‍ക്കും കുടുംബത്തിനുമായി പ്രത്യേക സര്‍വീസുകള്‍ നടത്തി. ഇന്നലെ രാവിലെ 10.30 മുതല്‍ 3.30 വരെ നീണ്ട സര്‍വീസുകളിലായി 4600ഓളം പേര്‍ യാത്ര നടത്തി. തിരക്കേറിയ സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇതിനിടയില്‍ ഇവരെ ക്കൂടാതെ ചില ബിജെപി ജില്ലാ നേതാക്കളും കടന്നുകൂടിയതായി ആരോപണമുയര്‍ന്നു. സ്റ്റാഫുകള്‍ക്ക് അഞ്ചുപേരടങ്ങുന്ന കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ പങ്കെടുപ്പിക്കാമെന്നായിരുന്നു അധികൃതര്‍ നല്‍കിയ നിര്‍ദേശം. ഇത്തരത്തില്‍ കടന്നുവന്നവരായിരുന്നു ഇവരെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ മറ്റു പൊതുജനങ്ങള്‍ക്കോ യാത്രചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബിജെപി നേതാക്കള്‍ കടന്നുകൂടിയതിനെതിരേ ആരോപണം ശക്തമാണ്.

RELATED STORIES

Share it
Top