കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനും ഉണ്ടായിരിക്കുമെന്ന് കുമ്മനംപത്തനംതിട്ട: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മെട്രോമാന്‍ ഇ ശ്രീധരനേയും വേദിയിലിരിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വേദിയില്‍ ഇടം നല്‍കും. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഉദ്ഘാടന വേദിയില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് തയാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പട്ടിക ഔദ്യോഗികമായി കിട്ടിയോ എന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.ആദ്യ ലിസ്റ്റാണ് നേരത്തെ അയച്ചത്. ഇന്നാണ് അന്തിമ പട്ടിക പൂര്‍ത്തിയാക്കി അയച്ചതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top