കൊച്ചി മെട്രോ: ഉദ്ഘാടന തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന തിയ്യതി തീരുമാനിച്ചു എന്ന തരത്തില്‍വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും നിര്‍വഹിക്കുക എന്ന് നേരത്തെ പറഞ്ഞതാണ്. അദ്ദേഹത്തിന്റെ സൗകര്യം കൂടി നോക്കി ഒരു തിയ്യതി ഉടനെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.പ്രധാനമന്ത്രിയുടെ അനുമതി വാങ്ങാതെ തിയ്യതി തീരുമാനിച്ചത് അദ്ദേഹത്തെ മന:പൂര്‍വ്വം ഒഴിവാക്കാനാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് എത്താന്‍ സാധിക്കില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ മാസം 29 മുതല്‍ ജൂണ്‍ 3വരെ പ്രധാനമന്ത്രി വിദേശ യാത്രയിലായിരിക്കും. ഈ ദിവസം തന്നെ ഉദ്ഘാടനം തീരുമാനിച്ചത് പ്രധാനമന്ത്രിയെ മന:പൂര്‍വ്വം ഒഴിവാക്കാനാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top