കൊച്ചി കപ്പല്‍ശാലയിലെ കപ്പലില്‍ പൊട്ടിത്തെറി; കപ്പല്‍ശാല അധികൃതര്‍ പ്രതികള്‍; കേസ് ഫയല്‍ ചെയ്തു

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന എണ്ണ പര്യവേഷണ കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിക്കുകയും ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കപ്പല്‍ശാലാ അധികൃതരെ പ്രതിയാക്കി ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ്് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
ഷിപ്പ് ബില്‍ഡിങ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍, റിപയര്‍ ജനറല്‍ മാനേജര്‍ ശ്രീജിത് എന്നിവരെ പ്രതിയാക്കിയാണു കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി പ്രമോദ് തേജസിനോട് പറഞ്ഞു. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 200 പേജുള്ള അന്വേഷണ റിപോര്‍ട്ടാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കി വര്‍ക് പെര്‍മിറ്റ് നല്‍കുന്നതില്‍ വീഴ്ച വരുത്തി, അപകടകരമായ വിധത്തി ല്‍ അസറ്റലിന്‍ വാതകം ചോരുന്നതിനു കാരണമാവുന്ന വിധത്തിലുള്ള സാഹചര്യം സൃഷ്ടിച്ചു, ജീവനക്കാര്‍ക്കു കൃത്യമായ ബോധവല്‍ക്കരണവും പരിശീലനവും നല്‍കിയില്ല എന്നിങ്ങനെയുള്ള കുറ്റങ്ങളാണു പ്രധാനമായും അന്വേഷണ റിപോര്‍ട്ടിലുള്ളത്. ജീവനക്കാര്‍ക്കു കൃത്യമായ വിധത്തില്‍ പരിശീലനവും ബോധവല്‍ക്കരണവും നടത്തിയിട്ടില്ലെന്ന് ഇവിടുത്തെ കരാറുകാരനില്‍ ലഭിച്ചിരിക്കുന്ന മൊഴിയില്‍ നിന്നും വ്യക്തമാണെന്നും പറയുന്നു. സംസ്ഥാന തൊഴില്‍ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച് റിപോര്‍ട്ട് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ്് നല്‍കിയിരുന്നു.
ഫെബ്രുവരി 13നു രാവിലെ 9.15 ഓടെയാണ് കൊച്ചി കപ്പല്‍ശാലയിലെ ഡ്രൈഡോക്കില്‍ അറ്റക്കുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഒഎന്‍ജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന എണ്ണപര്യവേഷണ കപ്പലിന്റെ സ്റ്റീല്‍ ബല്ലാസ്റ്റ് ടാങ്കറിനുള്ളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ കപ്പല്‍ശാലയിലെ സീനിയര്‍ ഫയര്‍മാന്‍ തൃപ്പൂണിത്തുറ എരൂര്‍ വെസ്റ്റ്, സുവര്‍ണ നഗര്‍ ചെമ്പനേഴത്തു വീട്ടില്‍ സി എസ് ഉണ്ണികൃഷ്ണന്‍ (46), സേഫ്റ്റി അസിസ്റ്റന്റായ പത്തനംതിട്ട അടൂര്‍ ചാരുവിള വടക്കേതില്‍ ജെവിന്‍ റെജി, കൊച്ചി തേവര മമ്മാജി മുക്ക് കുറപ്പശ്ശേരി പുത്തന്‍വീട്ടില്‍ കെ ബി ജയന്‍ (41), തൃപ്പൂണിത്തുറ എരൂര്‍ മഠത്തിപറമ്പില്‍ വെളിയില്‍ എം വി കണ്ണന്‍ (42), എറണാകുളം വൈപ്പിന്‍ മാലിപ്പുറം പള്ളിപ്പറമ്പില്‍ വീട്ടില്‍ റംഷാദ (22) എന്നിവര്‍ മരിച്ചിരുന്നു.
കപ്പല്‍ശാലയിലെ മെഷിനിസ്റ്റായ ടി അഭിലാഷ്, പി ടി ശ്രീരൂപ്, ജെയ്‌സണ്‍ വര്‍ഗീസ്, സഞ്ജു ജോസഫ്്, ഉത്തര്‍പ്രദേശ് സ്വദേശി രാജന്‍ റാം, കെ കെ ടിന്റു, പി എക്‌സ് ക്രിസ്റ്റിന്‍ എന്നിവര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്നു ഫാക്ടറീസ് ആ ന്റ് ബോയിലേഴ്‌സ് വകുപ്പ്, മര്‍ക്കൈന്റല്‍ മറൈന്‍ വിഭാഗം, കപ്പല്‍ശാലയിലെ ഉന്നത സമിതി, കേരള പോലിസ് ഫോറന്‍സിക് വിഭാഗം എന്നിവരടക്കം വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ കപ്പല്‍ശാലയില്‍ പരിശോധന നടത്തിയിരുന്നു. അസറ്റലിന്‍ വാതകം ചോര്‍ന്നതാണ് അപകടത്തിനു കാരണമായതെന്നായിരുന്നു പരിശോധനയില്‍ വ്യക്തമായത്.
സംഭവത്തില്‍ ഇന്ത്യന്‍ ഫാക്ടറീസ് ആക്റ്റിന്റെയും കേരള ഫാക്ടറീസ് റൂള്‍സിന്റെയും ലംഘനമുണ്ടായിട്ടുണ്ടെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.കൊച്ചി    കപ്പല്‍ശാലയിലെ    കപ്പലില്‍    പൊട്ടിത്തെറികപ്പല്‍ശാല അധികൃതര്‍ പ്രതികള്‍;
കേസ് ഫയല്‍ ചെയ്തുകൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന എണ്ണ പര്യവേഷണ കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിക്കുകയും ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കപ്പല്‍ശാലാ അധികൃതരെ പ്രതിയാക്കി ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ്് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
ഷിപ്പ് ബില്‍ഡിങ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍, റിപയര്‍ ജനറല്‍ മാനേജര്‍ ശ്രീജിത് എന്നിവരെ പ്രതിയാക്കിയാണു കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി പ്രമോദ് തേജസിനോട് പറഞ്ഞു. എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 200 പേജുള്ള അന്വേഷണ റിപോര്‍ട്ടാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കി വര്‍ക് പെര്‍മിറ്റ് നല്‍കുന്നതില്‍ വീഴ്ച വരുത്തി, അപകടകരമായ വിധത്തി ല്‍ അസറ്റലിന്‍ വാതകം ചോരുന്നതിനു കാരണമാവുന്ന വിധത്തിലുള്ള സാഹചര്യം സൃഷ്ടിച്ചു, ജീവനക്കാര്‍ക്കു കൃത്യമായ ബോധവല്‍ക്കരണവും പരിശീലനവും നല്‍കിയില്ല എന്നിങ്ങനെയുള്ള കുറ്റങ്ങളാണു പ്രധാനമായും അന്വേഷണ റിപോര്‍ട്ടിലുള്ളത്. ജീവനക്കാര്‍ക്കു കൃത്യമായ വിധത്തില്‍ പരിശീലനവും ബോധവല്‍ക്കരണവും നടത്തിയിട്ടില്ലെന്ന് ഇവിടുത്തെ കരാറുകാരനില്‍ ലഭിച്ചിരിക്കുന്ന മൊഴിയില്‍ നിന്നും വ്യക്തമാണെന്നും പറയുന്നു. സംസ്ഥാന തൊഴില്‍ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച് റിപോര്‍ട്ട് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ്് നല്‍കിയിരുന്നു.
ഫെബ്രുവരി 13നു രാവിലെ 9.15 ഓടെയാണ് കൊച്ചി കപ്പല്‍ശാലയിലെ ഡ്രൈഡോക്കില്‍ അറ്റക്കുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഒഎന്‍ജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന എണ്ണപര്യവേഷണ കപ്പലിന്റെ സ്റ്റീല്‍ ബല്ലാസ്റ്റ് ടാങ്കറിനുള്ളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ കപ്പല്‍ശാലയിലെ സീനിയര്‍ ഫയര്‍മാന്‍ തൃപ്പൂണിത്തുറ എരൂര്‍ വെസ്റ്റ്, സുവര്‍ണ നഗര്‍ ചെമ്പനേഴത്തു വീട്ടില്‍ സി എസ് ഉണ്ണികൃഷ്ണന്‍ (46), സേഫ്റ്റി അസിസ്റ്റന്റായ പത്തനംതിട്ട അടൂര്‍ ചാരുവിള വടക്കേതില്‍ ജെവിന്‍ റെജി, കൊച്ചി തേവര മമ്മാജി മുക്ക് കുറപ്പശ്ശേരി പുത്തന്‍വീട്ടില്‍ കെ ബി ജയന്‍ (41), തൃപ്പൂണിത്തുറ എരൂര്‍ മഠത്തിപറമ്പില്‍ വെളിയില്‍ എം വി കണ്ണന്‍ (42), എറണാകുളം വൈപ്പിന്‍ മാലിപ്പുറം പള്ളിപ്പറമ്പില്‍ വീട്ടില്‍ റംഷാദ (22) എന്നിവര്‍ മരിച്ചിരുന്നു.
കപ്പല്‍ശാലയിലെ മെഷിനിസ്റ്റായ ടി അഭിലാഷ്, പി ടി ശ്രീരൂപ്, ജെയ്‌സണ്‍ വര്‍ഗീസ്, സഞ്ജു ജോസഫ്്, ഉത്തര്‍പ്രദേശ് സ്വദേശി രാജന്‍ റാം, കെ കെ ടിന്റു, പി എക്‌സ് ക്രിസ്റ്റിന്‍ എന്നിവര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്നു ഫാക്ടറീസ് ആ ന്റ് ബോയിലേഴ്‌സ് വകുപ്പ്, മര്‍ക്കൈന്റല്‍ മറൈന്‍ വിഭാഗം, കപ്പല്‍ശാലയിലെ ഉന്നത സമിതി, കേരള പോലിസ് ഫോറന്‍സിക് വിഭാഗം എന്നിവരടക്കം വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ കപ്പല്‍ശാലയില്‍ പരിശോധന നടത്തിയിരുന്നു. അസറ്റലിന്‍ വാതകം ചോര്‍ന്നതാണ് അപകടത്തിനു കാരണമായതെന്നായിരുന്നു പരിശോധനയില്‍ വ്യക്തമായത്.
സംഭവത്തില്‍ ഇന്ത്യന്‍ ഫാക്ടറീസ് ആക്റ്റിന്റെയും കേരള ഫാക്ടറീസ് റൂള്‍സിന്റെയും ലംഘനമുണ്ടായിട്ടുണ്ടെന്ന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

RELATED STORIES

Share it
Top