കൊച്ചി ഓബറോണ്‍ മാളില്‍ വന്‍ തീപിടുത്തംകൊച്ചി: കൊച്ചി ഒബ്‌റോണ്‍ മാളില്‍ വന്‍തീപിടുത്തം. മാളിന്റെ നാലം നില പൂര്‍ണമായും കത്തി നശിച്ചു. മാളിന്റെ നാലാം നിലയിലെ ഫുഡ്‌കോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് മാളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല.
തീപിടുത്തമുണ്ടായ നാലാംനിലയിലേക്ക് വെള്ളമെത്തിക്കാന്‍ ഫയര്‍ഫോഴ്‌സിന് ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഇത്ര ഉയരത്തിലേക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങളില്ലാത്തതാണ് കാരണം. കറുത്ത കട്ടിയുള്ള പുകയാണ് മാളില്‍ നിന്ന് ഉയര്‍ന്നത്. ഇത് ശ്വസിച്ചവര്‍ക്ക് ശ്വസതടസം അനുഭവപ്പെട്ടു.
ഫയര്‍ഫോഴ്‌സും പോലീസും മാളിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രാവിലെ 11.15ഓടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍തന്നെ ഫയര്‍ അലാം നല്‍കി ആളുകളെ ഒഴിപ്പിച്ചത് വന്‍ദുരന്തം ഒഴിവാക്കി. അപകടത്തെകുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.


 

RELATED STORIES

Share it
Top