കൊച്ചിയില്‍ 30 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്‌

കൊച്ചി (മരട് ): ദേവസ്വം ബോ ര്‍ഡിന്റെ സര്‍ക്കുലര്‍ അവഗണിച്ച് ദേവസ്വം ക്ഷേത്രത്തില്‍ കായിക പരിശീലനം നടത്തിയതിന് 30 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ മരട് പോലിസ് കേസെടുത്തു. അനുമതിയില്ലാതെ കായിക പരിശീലനം നടത്തിയെന്ന് കൊച്ചി ദേവസ്വം അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
വെള്ളിയാഴ്ച രാത്രി 8.30ന് മരട് തിരു. അയിനി സ്വയംഭൂ ശിവ ക്ഷേത്രത്തിലായിരുന്നു സംഭവം. പരിശീലനം തടയാനെത്തിയ നാട്ടുകാരും ആര്‍ എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നാട്ടുകാര്‍ മരട് പോലിസി ല്‍ വിവരമറിയിച്ചെങ്കിലും പോലിസ് സ്ഥലത്തെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സിഐയെ വിവരമറിയിച്ചു. തുടര്‍ന്ന് എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം ആര്‍എസ് എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചു കണ്ടാലറിയാവുന്ന 30 പേര്‍ക്കേതിരേ കേസെടുത്തു. നാട്ടുകാര്‍ ഇത്തരം പരിശീലനത്തിനെതിരേ ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം കുറച്ച് നാളുകളായി നിര്‍ത്തിവച്ച പരിശീലനം പുനരാരംഭിക്കുകയായിരുന്നു. സൂചന ലഭിച്ച നാട്ടുകാര്‍ ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. ക്ഷേത്രത്തിന് മുമ്പില്‍ വൈറ്റില ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. അനധികൃതമായി ആരും ക്ഷേത്രത്തില്‍ പ്രവേശിക്കുകയോ കായിക പരിശീലനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് നോട്ടീസില്‍ പറയുന്നു. ക്ഷേത്രനട അടച്ച ശേഷം രാത്രിയിലെ പരിശീലനങ്ങള്‍ക്ക് പുറമേനിന്നുള്ള ആളുകളാണ് എത്തിയിരുന്നത്.
ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗെവാറിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് നടത്തുന്ന ശാരീരിക പ്രദര്‍ശനത്തിന് വേണ്ടിയുള്ള പരിശീലനമാണ് ഇവിടെ നടന്നത്. ആര്‍ എസ്എസ് പരിശീലനങ്ങളെ നിയമപരമായി നേരിടുമെന്ന് കോ ണ്‍ഗ്രസ് മരട് മണ്ഡലം പ്രസിഡന്റും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ആര്‍ കെ സുരേഷ് ബാബു പറഞ്ഞു.
സ്വകാര്യ ക്ഷേത്രങ്ങളില്‍ പരിശീലനം നടക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും ദേവസ്വം ക്ഷേത്രങ്ങളില്‍ അനുവദിക്കില്ലെന്നും സിപിഎം ഏരിയാ സെക്രട്ടറി പി വാസുദേവന്‍ പറഞ്ഞു. ഇനിയും നിരീക്ഷണം തുടരുമെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി പ്രദീപ് പറഞ്ഞു. ആര്‍എസ്എസ് നടത്തുന്ന പരിശീലനങ്ങള്‍ക്കെതിരേ കക്ഷിരാഷ്ട്രീയ ഭേദമെന്യേ സമാന മനസ്‌കരുമായി ചേര്‍ന്ന് തടയുമെന്നും നാട്ടുകാര്‍ക്ക് നിയമ സഹായം നല്‍കുമെന്നും എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് സുധീര്‍ യൂസുഫ് അറിയിച്ചു.

RELATED STORIES

Share it
Top