കൊച്ചിയില്‍ 25 കോടിയുടെ ലഹരിമരുന്ന് പിടികൂടി: ഫീലിപ്പീന്‍സ് യുവതി അറസ്റ്റില്‍

കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 25 കോടിയുടെ ലഹരിമരുന്ന് പിടികൂടി.  ഫിലിപ്പീന്‍സ് സ്വദേശിയായ ജൊഹാന എന്ന യുവതിയുടെ ബാഗില്‍ നിന്നാണ് വിലകൂടിയ അഞ്ച് കിലോ വരുന്ന കൊക്കൈയിന്‍  പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്തിയ ജൊഹാനയെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച ഉച്ചയോടെ മസ്‌ക്കറ്റില്‍ നിന്നുള്ള വിമാനത്തിലാണ് ജൊഹാന നെടുമ്പാശ്ശേരിയിലെത്തിയത്. കേരളത്തിലെ ഇടനിലക്കാര്‍ക്ക് കൈമാറാന്‍ വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് ജൊഹാന മൊഴി നല്‍കിയിരിക്കുന്നത്.

ജൊഹാന ഇപ്പോള്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലാണ്.

RELATED STORIES

Share it
Top