കൊച്ചിയില്‍ സ്വകാര്യ ബാങ്ക് സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം

കൊച്ചി: കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ലക്ഷങ്ങളുടെ നഷ്ടം രേഖപ്പെടുത്തി. ടിഡി റോഡില്‍ വാസുദേവ ബില്‍ഡിങിലെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചി റീജ്യനല്‍ ഓഫിസിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു തീപ്പിടി ത്തം ശ്രദ്ധയില്‍പ്പെട്ടത്. ആളിപ്പടര്‍ന്ന തീയില്‍ ബാങ്കിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. റിസപ്ഷന്‍, സെര്‍വര്‍ റൂം, പാന്‍ട്രി ഏരിയയുമടങ്ങുന്ന ഭാഗമാണ് അഗ്നിക്കിരയായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപ്പിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. റീജ്യനല്‍ ഓഫിസായതിനാല്‍ ഇവിടെ ബാങ്കിടപാടുകള്‍ നടക്കുന്നില്ല. ഓഫിസ് സംബന്ധമായ കാര്യങ്ങളാണുള്ളത്. ഇതിനാ ല്‍ തന്നെ തീപ്പിടിത്തത്തില്‍ പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. മൊത്തം 18 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു.

RELATED STORIES

Share it
Top