കൊച്ചിയില്‍ ഭൂഗര്‍ഭ വാര്‍ത്താവിനിമയ കേബിള്‍ മുറിഞ്ഞത് ആശങ്ക പരത്തി

മരട്: കുണ്ടന്നൂര്‍ മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഭൂഗര്‍ഭ വാര്‍ത്താ വിനിമയ കേബിള്‍ മുറിഞ്ഞത് ആശങ്ക പരത്തി. ലോകത്തിലെ ഏറ്റവും നീളമേറിയ കേബിള്‍ ശൃംഖലയാണ് മുറിഞ്ഞതെന്നു പറയപ്പെടുന്നു.
കടലിനടിയിലൂടെയും ഭൂമിക്കടിയിലൂടെയും വ്യാപിച്ചു കിടക്കുന്ന വാര്‍ത്താ വിനിമയ കേബിളായ സീ മീ വീ 3 ആണ് മുറിഞ്ഞത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളില്‍ മൂന്നെണ്ണത്തില്‍ ഒരെണ്ണമാണിത്. പെട്ടെന്നു തന്നെ ബദല്‍ ലൈനിലൂടെ സിഗ്‌നലുകള്‍ മാറ്റിവിട്ടതായും പറയപ്പെടുന്നു. കേബിള്‍ പൊട്ടുന്നതു കനത്ത നാശനഷ്ടമുണ്ടാക്കുമെന്നതിനാല്‍ വിഎസ്എന്‍എല്‍ സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തി തകരാര്‍ പരിഹരിച്ചു. ലോകത്ത് എല്ലായിടത്തും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കായിട്ടാണു കേബിള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സംവിധാനങ്ങളും കംപ്യൂട്ടറുകളുമെല്ലാം ഈ ശൃംഖലയാലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെ സഞ്ചരിക്കുന്ന സിഗ്നലുകളാണു വിവിധ രാജ്യങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സെര്‍വറുകളില്‍ നിന്ന് ഓരോ ഉപയോക്താവിന്റെയും കംപ്യൂട്ടറിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നത്.RELATED STORIES

Share it
Top