കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐക്കെതിരേ കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്തു. പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. തലയോലപറമ്പ് സ്‌റ്റേഷനിലെ എഎസ്‌ഐ നാസറിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ്  സംഭവം. ഇയാളുടെ മകനും പെണ്‍കുട്ടിയും ഒരേ സ്ഥാപനത്തിലാണ് പഠിക്കുന്നത്, മകനെ കാണാനെത്തിയ ഇയാള്‍ ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചു. ലിഫ്റ്റിന് പുറത്തിറങ്ങിയപ്പോഴും ഇത് ആവര്‍ത്തിച്ചു.പിന്നീട് ആക്രമണവിവരം പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയെയും പിതാവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടി പഠിക്കാന്‍ പോയില്ല. ഇതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് വിഷയം അറിയുന്നത്. പരാതിയുമായെത്തിയ പെണ്‍കുട്ടിയെയും പിതാവിനെയും നാസറും മറ്റ് പൊലീസുകാരും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

RELATED STORIES

Share it
Top