കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയിലെ സ്ത്രീ കൂട്ടായ്മ സിനിമയാകുന്നുകൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാക്കാനൊരുങ്ങി സിനിമയിലെ സ്ത്രീ കൂട്ടായ്മ. പള്‍സര്‍ സുനി നടിയെ ആക്രമിക്കാനുണ്ടായ കാരണം സിനിമയില്‍ വ്യക്തമാക്കുമെന്നാണ് സൂചന. സിനിമയിലെ അഭിനയിതാക്കളെക്കുറിച്ചോ പിന്നണിപ്രവര്‍ത്തകരെക്കുറിച്ചോ വെളിപ്പെടുത്തലുകളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനമാകും നല്‍കുക. നടിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പറയുന്നതോടൊപ്പം സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനത്തിലെ വേര്‍തിരിവും ഇതോടെ ചര്‍ച്ചയാക്കുകയാണ് ലക്ഷ്യം.
സിനിമാ മേഖലയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന പേരില്‍ സംഘടന രൂപീകരിച്ചത്. സ്ത്രീകള്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യത്തോടെ സംഘടനയിലെ അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സിനിമയിലൂടെ കിട്ടുന്ന സാമ്പത്തിക ലാഭം സംഘനയുടെ പ്രവര്‍ത്തനത്തിന് വിനിയോഗിക്കാനാണ് തീരുമാനം. ഇതിനായി സ്റ്റേജ് ഷോ നടത്താനും സംഘടന ആലോചിക്കുന്നുണ്ട്.

RELATED STORIES

Share it
Top