കൊച്ചിയില്‍ ഒരു കോടിയുടെ സ്വര്‍ണവേട്ട

കൊച്ചി: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന ഒരു കോടിയോളം രൂപയുടെ സ്വര്‍ണക്കട്ടികള്‍ ഉത്തരേന്ത്യന്‍ സ്വദേശിയില്‍ നിന്നും വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി ജാദവ് എന്നയാളില്‍നിന്നാണ് ബാഗില്‍ കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം ഇന്നലെ പിടികൂടിയത്. ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന വലിയ സ്വര്‍ണവേട്ടയാണിത്. എറണാകുളം ടിഡി റോഡില്‍ വച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട ജാദവിനെ ചോദ്യംചെയ്തതില്‍ നിന്നാണ് ബാഗില്‍ നിന്നു സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തത്. ഒമ്പത് സ്വര്‍ണക്കട്ടികളാണുണ്ടായിരുന്നത്. ഇവയ്ക്ക് ജിഎസ്ടി ബില്ലോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. ഇന്റലിജന്റ്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍സണ്‍ ചാക്കോയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ജാവേദിനെ പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണം ട്രഷറിയിലേക്ക് മാറ്റി. നികുതിയും പിഴയും അടച്ചാല്‍ സ്വര്‍ണം കൈമാറുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. ജാദവിനെ വിശദമായി ചോദ്യംചെയ്യും. സ്‌റ്റേറ്റ് ടാക്‌സ് ഓഫിസര്‍ എസ് ലാല്‍, ഇന്‍സ്‌പെക്ടര്‍മാരായ വാസുദേവന്‍ നമ്പൂതിരി, ജോണി, ഡ്രൈവര്‍ ഫ്രാന്‍സിസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top