കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റില്‍ പുതിയ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍

കൊച്ചി: ക്രൂയിസ് കപ്പലുകള്‍ക്കായി കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ് ആരംഭിക്കുന്ന പുതിയ രാജ്യാന്തര ക്രൂയിസ് ടെര്‍മിനലിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിച്ചു. കൊച്ചിന്‍ പോര്‍ട്ടിലെ രണ്ടാമത്തെ രാജ്യാന്തര ടെര്‍മിനലാണ് നിര്‍മാണം ആരംഭിക്കുന്നത്.
സാമുദ്രിക എന്ന ആദ്യ ടെര്‍മിനല്‍ മട്ടാഞ്ചേരി വാര്‍ഫില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 5000ഓളം വിനോദസഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന 2253 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള പുതിയ ടെര്‍മിനലില്‍ പാസഞ്ചര്‍ ലോഞ്ച്, ക്രൂ ലോഞ്ച്, 30 എമിഗ്രേഷന്‍ കൗണ്ടറുകള്‍, എട്ട് കസ്റ്റംസ് ക്ലിയറന്‍സ് കൗണ്ടറുകള്‍, ഏഴ് സുരക്ഷാ പരിശോധനാ കൗണ്ടറുകള്‍, വൈഫൈ, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഡ്യൂട്ടി ഫ്രീ ഷോപ്പിങ്, കരകൗശലവസ്തുക്കളുടെയും കൗതുകവസ്തുക്കളുടെയും വില്‍പനകേന്ദ്രങ്ങള്‍, മെഡിക്കല്‍ കൗണ്ടര്‍, കഫറ്റീരിയ, എടിഎം/ബാങ്ക് സേവനകേന്ദ്രം, ബുക്ക് സ്റ്റോര്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഗെയിമിങ് സോണ്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍, ലഗേജ് കൗണ്ടര്‍, ശുചിമുറി, കാറുകള്‍ക്കും ബസ്സുകള്‍ക്കും പാര്‍ക്കിങ്് സൗകര്യം, ട്രോളികള്‍, വീല്‍ചെയറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കും.
25.72 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ പ്രധാന ക്രൂയിസ് ടൂറിസം കേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള കൊച്ചിയില്‍ ഏകദേശം 40 ക്രൂയിസ് വെസ്സലുകളിലായി 10000ഓളം സമ്പന്ന വിനോദസഞ്ചാരികളാണ് എത്തുന്നത്.

RELATED STORIES

Share it
Top