കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ രണ്ടുവര്‍ഷത്തിനകംതിരുവനന്തപുരം: രണ്ടുവര്‍ഷത്തിനകം കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. 355 കോടിയാണ് കെസിസി നിര്‍മാണത്തിനു ചെലവിടുക. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനവും ശക്തമാക്കും. ഇതിനായി 153 കോടി വകയിരുത്തിയിട്ടുണ്ട്. കെ മുരളീധരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മലബാര്‍ മേഖലയില്‍നിന്നും കാന്‍സര്‍ ചികില്‍സ തേടി തിരുവനന്തപുരത്തെത്തുന്നവരുടെ എണ്ണത്തി ല്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top