കൊക്കയിലേക്കു മറിഞ്ഞ കാര്‍ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങി; അപകടം ഒഴിവായിപീരുമേട്: റോഡിന്റെ ദിശ തെറ്റി കൊക്കയിലേയ്ക്ക് മറിഞ്ഞ കാര്‍ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങി വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ്  പുല്ലുപാറയ്ക്ക് സമീപം  80 അടി താഴ്ച്ചയിലേയ്ക്ക് കാര്‍ മറിഞ്ഞത്.  പനയില്‍ തട്ടിയ ശേഷം വള്ളിപ്പടര്‍പ്പിലേയ്ക്ക് ഇറങ്ങി നിന്ന കാറിലെ യാത്രക്കാരുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് യാത്രക്കാരെ രക്ഷപെടുത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും എരുമേലിയിലേയ്ക്ക് പോവുകയായിരുന്ന കാറില്‍ പിഞ്ചു കുഞ്ഞടക്കം ആറ് യാത്രക്കാര്‍ ഉണ്ടായിരുന്നു.

RELATED STORIES

Share it
Top