കൈവരികള്‍ തകര്‍ന്ന പാലം ഭീഷണിയാവുന്നു

അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തിലെ മേക്കുന്നുമുകള്‍ തെങ്ങമം റോഡിലെ പാലത്തിന്റെ ഇരുവശത്തെയും കൈവരികള്‍ തകര്‍ന്നു. ഇതോടെ സൈഡ് നല്‍കുമ്പോള്‍ വാഹനങ്ങള്‍ തോട്ടിലേക്ക് പതിച്ച് അപകടം ഉണ്ടാവാനുള്ള സാധ്യതയേറി. ചരക്ക് ലോറികള്‍, ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി തലങ്ങും വിലങ്ങും ഓടുന്നത്. രാത്രിയില്‍ ഈ ഭാഗത്ത് വെളിച്ചവുമില്ല. സ്‌കൂള്‍ വാഹനങ്ങള്‍ അമിതവേഗതയിലാണ് ഇതുവഴി പോകുന്നത്. കൈവരി തകര്‍ന്ന ഭാഗത്ത് കാടുകയറി കിടക്കുന്നതു മൂലം വാഹനം ഓടിക്കുന്നവര്‍ക്ക് ഇരുവശത്തെയും പാലത്തിന്റെ അതിര് കാണാനും കഴിയുന്നില്ല. പാലത്തിന്റെ ഒരുവശത്ത് ടെലിഫോണ്‍ കേബിള്‍ തകരാര്‍ പരിഹരിക്കുന്നതിന് എടുത്ത കുഴിയും അപകട ഭീഷണി ഉയര്‍ത്തുന്നു.

RELATED STORIES

Share it
Top