കൈയ്യേറിയ പള്ളികള്‍ ഒഴിഞ്ഞുതരണം:ഹരിയാന വഖഫ് ബോര്‍ഡ്ഗുരുഗ്രാം: കൈയ്യേറിയ പള്ളികള്‍ ഒഴിഞ്ഞുതരണമെന്ന് ഹരിയാന വഖ്ഫ് ബോര്‍ഡ്. പ്രാര്‍ഥിക്കാന്‍ പള്ളികളുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അതിനാല്‍ നിയമം ലംഘിച്ച് കൈയ്യേറിയ പള്ളികള്‍ ഒഴിഞ്ഞുതരാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. കൈയ്യേറിയ 20 പള്ളികള്‍ ജില്ലാഭരണകൂടം മുന്‍കൈയെടുത്ത് ഒഴിപ്പിച്ചു തരണം.പൊതുസ്ഥലങ്ങളില്‍ നമസ്‌ക്കരിക്കുന്നത് മറ്റുള്ളവര്‍ തടയുന്നതിനാലാണ് കൈയ്യേറിയ പള്ളികള്‍ വിട്ടുതരണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നത്. പള്ളികള്‍ ഒഴിപ്പിച്ചു തന്നാല്‍ അവയുടെ അറ്റകുറ്റപ്പണികള്‍ നടത്താനും ജീവനക്കാരെ നിയമിക്കാനുമുള്ള ചിലവ് ഹരിയാന വഖഫ് ബോര്‍ഡ് വഹിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top