കൈയേറ്റത്തിനെതിരേ പരാതി നല്‍കിയതിന് വീട്ടില്‍ കയറി അക്രമം

പെരുമ്പാവൂര്‍: കൈയേറ്റത്തെക്കുറിച്ച് പരാതി നല്‍കിയതിന് തേജസ് ദിനപത്രത്തിന്റെ മാര്‍ക്കറ്റിങ് മാനേജരുടെ വീട്ടില്‍ കയറി സ്ത്രീകളെയടക്കം അക്രമിച്ചു.  തേജസ് കൊച്ചി യൂനിറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ വല്ലം റയോണ്‍പുരം പുത്തരി വീട്ടില്‍ നാസറിനേയും(61) ഭാര്യ  ഷാജിത (51) മരുമകള്‍ എന്നിവരേയും മകന്റെ മൂന്ന് വയസ്സായ കുട്ടിയേയുമാണ്  അക്രമിച്ചത്. വല്ലം റയോണ്‍പുരം സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ നാനേത്താന്‍ വീട്ടില്‍ എന്‍ എ റഹിം (55) മകന്‍ അജാസ് (24 ) സഹോദര പുത്രന്‍ ഇജാസ് (30)എന്നിവരാണ് മാരകായുധങ്ങളുമായി വീട് കയറി അകമിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അക്രമണം. വല്ലം കപ്പേളയില്‍ 23 സെന്റ് സ്ഥലവും റേഡിയോ കിയോസ്‌കും കൈയേറിയത് സംബന്ധിച്ച് ഉന്നത അധികൃതര്‍ക്കും വിജിലന്‍സിനും നാസര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ അഞ്ചു മണിയോടെ പെരുമ്പാവൂര്‍ നഗരത്തില്‍ വച്ച് നാസറിനെ റഹിം അക്രമിച്ച് ഇരുചക്രവാഹനത്തിന്റെ താക്കോല്‍ ഊരി കൊണ്ടു പോയിരുന്നു. നാസര്‍ എട്ടു മണിയോടെ വീട്ടില്‍ എത്തിയപ്പോള്‍ സംഘം ചേര്‍ന്ന് ഇരുമ്പുവടിയുമായി അക്രമിക്കുകയായിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്ത് സ്ത്രീകളേയും കുട്ടിയേയും അക്രമിച്ചു. നാസറിനേയും ഭാര്യയേയും മകന്റെ ഭാര്യയേയും കുട്ടിയേയും പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനെതിരേ പെരുമ്പാവൂര്‍ പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top