കൈയേറ്റക്കാരെ ഒഴിപ്പിക്കല്‍ : പ്രഖ്യാപനം പാഴ്‌വാക്ക്- സുധീരന്‍തിരുവനന്തപുരം: വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിലും ഹൈക്കോടതിയിലെ ബന്ധപ്പെട്ട കേസ് നടത്തിപ്പിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന അലംഭാവം കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനത്തിന്റെ ലംഘനമാണെന്ന് വി എം സുധീരന്‍. ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിട കൈയേറ്റക്കാരുടെ അതേ വാദഗതികള്‍ ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാരിലെ നിയമസെക്രട്ടറി തന്നെ റിപോര്‍ട്ടുമായി മുന്നോട്ടുവന്നിരിക്കുന്നത് ഇതിനു തെളിവാണ്. കൈയേറ്റക്കാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ തെറ്റായ ഈ നയസമീപനം തിരുത്തണം. വന്‍കിടക്കാര്‍ ഉള്‍െപ്പടെയുള്ള സര്‍വ കൈയേറ്റക്കാരെയും ഒഴിപ്പിക്കുന്നതിന് എത്രയും പെട്ടെന്നു നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

RELATED STORIES

Share it
Top