കൈയേറ്റം കണ്ടെത്താന്‍ സര്‍വേ മൂന്നാം ദിവസത്തിലേക്ക്

ഇരിട്ടി: കെഎസ്ടിപിയുടെ നേതൃത്വത്തിലുള്ള തലശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി ടൗണിലെ കൈയേറ്റം കണ്ടെത്താനായി റവന്യു വകുപ്പിന്റെയും കെഎസ്ടിപിയുടെയും നേതൃത്വത്തില്‍ സംയുക്ത സര്‍വേ അന്തിമഘട്ടത്തിലേക്ക്.
രണ്ടാം ദിനത്തില്‍ പഴയ പാലം ജങ്ഷന്‍ മുതല്‍ മേലേ സ്റ്റാന്റ് വരെയുള്ള പരിശോധന പൂര്‍ത്തിയാക്കി. മൂന്നുദിവസം ലക്ഷ്യമിട്ടാണ് റവന്യു വകുപ്പ് സര്‍വേ ആസൂത്രണം ചെയ്തതെങ്കിലും വിശദമായ പരിശോധന വേണ്ടതിനാല്‍ സമയം കൂടുതല്‍ എടുക്കുകയാണ്. കണ്ടെത്തിയ വിവരങ്ങള്‍ വച്ച് ഇന്ന് കംപ്യൂട്ടറില്‍ രേഖാ ചിത്രം തയ്യാറാക്കും.
നാളെ  കൈയേറ്റം എവിടെ വരെയുണ്ടെന്ന് വ്യക്തമാക്കി അടയാളപ്പെടുത്തും. ജില്ലാ ഹെഡ് സര്‍വെയര്‍ മുഹമ്മദ് ഷെരീഫീന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പിന്റെയും കെഎസ്ടിപിയുടെയും 15 അംഗ സംഘമാണ് സര്‍വേ നടത്തുന്നത്. കൈയേറ്റം കണ്ടെത്തി പൊളിച്ച ശേഷം മാത്രമേ നഗരത്തിലെ റോഡ് വികസനം നടത്താനാവൂ. നഗരത്തിനു രണ്ടുവശവും റോഡ് നിര്‍മാണം പൂര്‍ത്തീകരണഘട്ടത്തില്‍ എത്തിയിട്ടും ഇരിട്ടിയില്‍ നിര്‍മാണ പ്രവൃത്തികള്‍ അനിശ്ചിതത്വത്തിലാണ്.

RELATED STORIES

Share it
Top