കൈയില്‍ തോക്കുമായി പി സി ജോര്‍ജ് എംഎല്‍എ എത്തിയത് കൗതുകമുണര്‍ത്തികോട്ടയം: കൈയില്‍ തോക്കുമായി പി  സി ജോര്‍ജ് എംഎല്‍എ കോട്ടയം എ ആര്‍ ക്യാംപിലെത്തിയത് കൗതുകമുണര്‍ത്തി.കോട്ടയം ജില്ലാ പോലിസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ തോക്ക് ഉപയോഗിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട  കാര്യങ്ങളെക്കുറിച്ച് ക്ലാസെടുക്കാന്‍ എത്തിയതായിരുന്നു  എംഎല്‍എ.ക്യാംപിലെത്തിയ ഉടന്‍ തോക്കുമായി നേരെ സ്റ്റേജിലേയ്ക്കാണ് എംഎല്‍എ നടന്നത്. എങ്ങനെ വെടിവയ്ക്കണം എന്നതായിരുന്ന ക്ലാസ്.തോക്ക് തന്റെ സന്തത സഹചാരിയാണെന്ന് ആദ്യമേ  പി സി ജോര്‍ജ് വ്യക്തമാക്കി. തോക്ക് എടുത്തു എന്ന പേരുദോഷമുണ്ടെങ്കിലും വെടിപൊട്ടിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ഉപയോഗിക്കുന്നതെങ്കിലും, തോക്കിനേക്കുറിച്ചുള്ള അജ്ഞത പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് ഇടവരുത്താറുണ്ടെന്നും ചൂണ്ടിക്കാട്ടി. കൂടെ, കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ വലിയ അപടകടങ്ങള്‍ ഉണ്ടാകുമെന്നൊരു മുന്നറിയിപ്പും നല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 പേരാണ് ബോധവല്‍ക്കരണ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. നാളെ പാല, രാമപുരം,തിടനാട്, കിടങ്ങൂര്‍ എന്നീ സ്റ്റേഷന്‍ പരിധിയിലെ തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്ക് പരിശീലനം നല്‍കുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.

RELATED STORIES

Share it
Top