കൈമാറ്റ സൈക്കിള്‍ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍മൈസൂരു: “ട്രിന്‍ ട്രിന്‍’ എന്നപേരില്‍ സൈക്കിള്‍ കൈമാറ്റ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. ആഗോള നഗരങ്ങളുടെ നിലവാരത്തിലേക്ക് മൈസൂരുവിനെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഞായറാഴ്ച ട്രിന്‍ ട്രിന്‍ പദ്ധതി മുഖ്യമന്ത്രി സിദ്ധ രാമയ്യ ഉദ്ഘാടനം ചെയ്തത്. 450 സൈക്കിളുകള്‍ വച്ചാണ് ആദ്യഘട്ടം. 48 ഓട്ടോമേറ്റഡ് ഡോക്കിങ് സ്‌റ്റേഷനുകളില്‍ നിന്നായി സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് സൈക്കിള്‍ ഉപയോഗിക്കുന്നതിനായി എടുക്കാം. ശേഷം മറ്റേതെങ്കിലും സ്‌റ്റേഷനില്‍ ഏല്‍പിച്ചാല്‍ മതിയാവും.

RELATED STORIES

Share it
Top