കൈപ്രം സോഡാ കമ്പനി ഉടമയും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

പേരാമ്പ്ര: കല്ലൂരില്‍ സോഡാ കമ്പനി ഉടമയും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാട്ടുകാരായ ഏഴ് പേര്‍ക്ക് പരുക്കേറ്റു. നാട്ടുകാരായ മുള്ളന്‍ കുന്നുമ്മല്‍ സത്യന്‍ (40), കുറുങ്ങോട്ട് അനീഷ് (38), നെല്ലിയുള്ളതില്‍ ബാബു (45), കുറുങ്ങോട്ട് ലീല (50) കുറുങ്ങോട്ട് റസീന (37), കുറുങ്ങോട്ട് ഫൈസല്‍(40) എന്നിവര്‍ക്കാണു പരിക്കേറ്റത്. ജോര്‍ജ് നാട്ടുകാരനായ ഒരാളുമായ് വാക് തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്ന തങ്ങളെ പൊട്ടിയ സോഡ കുപ്പി ഉപയോഗിച്ചു ജോര്‍ജ്് അക്രമിക്കുകയായിരുന്നു വെന്നു പരിക്കേറ്റവര്‍ പറഞ്ഞു. ഇതേസമയം, ബൈക്കില്‍ പോവുമ്പോള്‍ ഒരുസംഘം ആളുകള്‍ തന്നെ തടഞ്ഞു വെച്ചു അക്രമിക്കുകയായിരുന്നു വെന്നു ജോര്‍ജ്ജും പറയുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന സോഡ കമ്പനി വെള്ളമെടുക്കുന്നതിന് കുഴല്‍ കിണറുകള്‍ കുഴിച്ചതിനെതിരെ നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. നാട്ടുകാര്‍ സമരം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കുഴല്‍കിണറില്‍ നിന്ന് വെള്ളമെടുക്കുന്നത് നിര്‍ത്തി. പകരം മറ്റൊരു സ്ഥലത്തു നിന്ന് വാഹനത്തില്‍ വെള്ളമെത്തിച്ചാണ് കമ്പനി പ്രവര്‍ത്തിച്ചു വരുന്നത്. ഇതിനുശേഷം നാട്ടുകാര്‍ക്കെതിരെ ഉടമ നിരന്തരം കേസുകള്‍ കൊടുത്ത് ബുദ്ധിമുട്ടിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. കമ്പനി പ്രവര്‍ത്തിക്കുന്നതിന് എതിരല്ലെന്നും ജലക്ഷാമമുള്ള ഇവിടെ കുഴല്‍കിണര്‍ ഉപയോഗിച്ച് വെള്ളമെടുത്തതിനെതിരെ മാത്രമാണ് നാട്ടുകാര്‍ പ്രതികരിച്ചതെന്നും അവര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി സോഡാ കമ്പനിക്കു നേരെ അക്രമമുണ്ടായി. കമ്പനിയുടെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് പിക്കപ്പ് വാനുകളും തകര്‍ത്ത നിലയിലാണ്്.

RELATED STORIES

Share it
Top