കൈനോത്ത് ജങ്ഷനില്‍ ടവര്‍ സ്ഥാപിക്കാന്‍ നീക്കം: പ്രതിരോധവുമായി നാട്ടുകാര്‍

മേല്‍പറമ്പ്: ജനസാന്ദ്രതയുള്ള കൈനോത്ത്, ചാത്തങ്കൈ, കുന്നരിയത്ത്, കായിന്റടി, നടക്കാല്‍ പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ടെലഫോണ്‍ കുത്തക കമ്പനികള്‍ക്ക് വേണ്ടി സ്വകാര്യ കമ്പനിയുടെ  ടവര്‍ നിര്‍മിക്കാനുളള ശ്രമമാണ് നാട്ടുകാരുടെ ശ ക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. ആശുപത്രി, സ്‌കൂള്‍, അങ്കണവാടി എന്നിവയുള്ള സ്ഥലങ്ങളില്‍ ടെലഫോണ്‍ ടവര്‍ നിര്‍മിക്കാന്‍ പാടില്ലെന്ന നിയമം നിലവിലിരിക്കെയാണ് കൈനോത്ത് ജങ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം ലീസിനെടുത്ത് കുത്തക കമ്പനികള്‍ക്ക് വേണ്ടി ടെലഫോണ്‍ ടവര്‍ നിര്‍മിക്കാനുള്ള ശ്രമം നടന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ യോഗം ചേര്‍ന്ന് ടവര്‍ പ്രതിരോധ സമരസമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ചു. അബ്ബാസ് കൈനോത്ത് അധ്യക്ഷത വഹിച്ചു. ഹമീദ് ചാത്തങ്കൈ, സൈഫുദ്ദീന്‍ കെ മാക്കോട്, ഡോ. സി എം കായിഞ്ഞി, ഭാസ്‌കരന്‍ കുന്നരിയത്ത്, ബഷീര്‍ കുന്നരിയത്ത്, ഉദയന്‍ മൊട്ടയില്‍, സി കെ അബൂബക്കര്‍, നിയാസ് കുന്നരിയത്ത്, പി കെ മുഹമ്മദ് കുഞ്ഞി സംസാരിച്ചു. ഭാരവാഹികള്‍: സി കെ അബൂബക്കര്‍ (ചെയര്‍മാന്‍), ഉദയന്‍ മൊട്ട, കെ പി മുഹമ്മദ് കുഞ്ഞി (വൈസ് ചെയര്‍മാന്‍), നിയാസ് കുന്നരിയത്ത് (ജനറല്‍ കണ്‍വീനര്‍), അസീസ് കൈനോത്ത്, ആസിഫ് കുന്നരിയത്ത് (ജോയിന്റ് കണ്‍വീനര്‍), അബ്ബാസ് കൈനോത്ത് (ഖജാഞ്ചി).

RELATED STORIES

Share it
Top