കൈത്തറി വസ്ത്ര പ്രദര്‍ശനമേള കോട്ടണ്‍ഫാബ്-2017ന് തുടക്കംകൊച്ചി: കൈത്തറി വസ്ത്രപ്രദര്‍ശനമേള കോട്ടണ്‍ഫാബ്-2017ന് കൊച്ചിയില്‍ തുടക്കമായി. ഡര്‍ബാര്‍ ഹാള്‍ റോഡിലെ ശിവക്ഷേത്ര മൈതാനിയില്‍ ഈ മാസം 15ന് വരെയാണ് മേള നടക്കുന്നത്. 14 സംസ്ഥാനങ്ങളില്‍നിന്നുള്ള 120 കരകൗശല വിദഗ്ധര്‍ തങ്ങളുടെ സൊസൈറ്റി സംഘടിപ്പിച്ചിരിക്കുന്ന മേളയ്ക്കായി ഒത്തുചേര്‍ന്നിരിക്കുന്നു. ലക്‌നോവില്‍നിന്നുള്ള കോട്ടണ്‍ ആന്റ് ജോര്‍ജറ്റ് തുണികളിലും പരമ്പരാഗതമായ തുന്നല്‍പ്പണികള്‍ ചെയ്ത വസ്ത്രങ്ങള്‍, രാജസ്ഥാനില്‍നിന്നുള്ള കോട്ട-ദോരിയ തുണിത്തരങ്ങള്‍, മധ്യപ്രദേശില്‍നിന്നുള്ള ചന്ദേരി ആന്റ് മഹേശ്വരി സാരികള്‍, ഗുജറാത്തില്‍നിന്നുള്ള ബ്ലോക്ക് പ്രിന്റ് കുര്‍ത്തികള്‍ തുടങ്ങിയവ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളാണെന്ന് സംഘാടകര്‍ പറഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള കലംകാരി വെജിറ്റബിള്‍ ഡൈഡ് സാരികള്‍, ഗാഡ്വാള്‍, പോച്ചംപള്ളി ആന്റ് ജാരി ബോര്‍ഡര്‍ സാരികള്‍, മധുരൈ, കാഞ്ചീപുരം വസ്ത്രയിനങ്ങള്‍ എന്നിവയും മേളയില്‍ ഉണ്ട്. കൈത്തറി നെയ്ത്തുകാര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ കൈത്തറി പ്രേമികള്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ടു ലഭ്യമാക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് ഈ പ്രദര്‍ശനമേളയുടെ ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു. സാരികളുടെ വില 300 രൂപയില്‍ ആരംഭിക്കുന്നു. ചവിട്ടികള്‍, പരവതാനികള്‍, പുതപ്പുകള്‍ തുടങ്ങിയവയുടെയും ആഭരണങ്ങളുടെയും വിപുലമായ നിര വില്‍പനയ്ക്കായി ഒരുക്കിയിരിക്കുന്നു. തടിയിലും ഗ്ലാസിലും നിര്‍മിച്ച വളകള്‍, ലോഹത്തിലും മരത്തിലും നി ര്‍മിച്ച ബ്രേസ്ലറ്റുകള്‍, ഹാന്‍ഡ്ബാഗുകള്‍, ചെരിപ്പുകള്‍, ജ്യൂട്ടികള്‍, ഓക്‌സിഡൈസ്ഡ് ആഭരണങ്ങളുടെ ശേഖരം എന്നിവയും ഉണ്ട്. രാവിലെ 10.30 മുതല്‍ രാത്രി 9 വരെയായിരിക്കും പ്രദര്‍ശനം.

RELATED STORIES

Share it
Top