കൈക്കൂലി കേസില്‍ ലഫ്റ്റ്‌നന്റ് കേണലും ഇടനിലക്കാരനും അറസ്റ്റില്‍ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ ലഫ്. കേണലിനെയും ഇടനിലക്കാരനെയും സിബിഐ അറസ്റ്റ് ചെയ്തു. ജവാന്‍മാര്‍ക്ക് താല്‍പര്യമുള്ളിടത്തേക്ക് സ്ഥലംമാറ്റം വാങ്ങിക്കൊടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ലഫ്. കേണല്‍ രംഗനാഥന്‍ ശുവ്‌രമണി മോഹി, ഇടനിലക്കാരനായ ഗൗരവ് കോഹ്്‌ലി എന്നിവരെയാണ് ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വച്ച് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസറില്‍ നിന്ന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയ്ക്കായിരുന്നു സിബിഐയുടെ അറസ്റ്റ്. സ്ഥലംമാറ്റത്തിനായി വലിയ തുകകള്‍ ഈടാക്കിയാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരും കണ്ണികളാണെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.  മറ്റു ചില ഉദ്യോഗസ്ഥര്‍ക്കെതിരേയും സിബിഐ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുന്നുണ്ടെന്നും സൈന്യം സഹകരിക്കണമെന്നും സിബിഐ പറഞ്ഞു.

RELATED STORIES

Share it
Top