കൈക്കൂലി: ആര്‍ടി ഓഫിസിലെ ഡ്രൈവര്‍ അറസ്റ്റില്‍തിരുവനന്തപുരം: കല്‍പ്പറ്റ ജോയിന്റ് ആര്‍ടി ഓഫിസിലെ ഡ്രൈവര്‍ ബാലനെ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ടൈല്‍സ് ബിസിനസ്സുകാരന്‍ അബ്ദുല്‍ സലീമിന് കോഴിക്കോട്, വയനാട് റോഡുകളിലെ എംവിഐ ചെക്കിങ് വിവരങ്ങള്‍ നല്‍കാമെന്നും അതിന് മാസപ്പടിയായി 20,000 രൂപ വേണമെന്നും ബാലന്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യപടിയായി 20,000 രൂപ കോഴിക്കോട് ചിപ്പിലിത്തോട് ഒന്നാം വളവില്‍ വച്ച് ഇന്നലെ വാങ്ങുന്നതിനിടയിലാണു പ്രതിയെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിക്കും അഴിമതിക്കുമെതിരായ നടപടികള്‍ കാര്യക്ഷമമായി തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യവിവരം കോഴിക്കോട് റേഞ്ച് വിജിലന്‍സ് സൂപ്രണ്ട് ഉമ ബെഹ്‌റയ്ക്കു നല്‍കിയതു പ്രകാരം വിജിലന്‍സ് ഡിവൈഎസ്പി അശ്വകുമാറും സംഘവുമാണ് ബാലനെ പിടികൂടിയത്.

RELATED STORIES

Share it
Top