കേസ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്: വിമര്‍ശനവുമായി ഹൈക്കോടതി

മുംബൈ: പ്രമാദമായ കേസുകളില്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുന്നതില്‍ മഹാരാഷ്ട്ര പോലിസിന് ബോംബെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പോലിസിന്റെ അമിതാവേശത്തിന്റെ പ്രത്യാഘാതം മാരകമായിരിക്കുമെന്നു കോടതി വ്യക്തമാക്കി.
കൊല്ലപ്പെട്ട നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ കൊലപാതകക്കേസുകളില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ധബോല്‍ക്കര്‍ കേസ് സിബിഐയും പന്‍സാരെ കേസ് സിഐഡിയുമാണ് അന്വേഷിക്കുന്നത്.
അന്വേഷണ ഏജന്‍സികള്‍ ദിനംപ്രതി നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നുവെന്ന് രണ്ട് റിപോര്‍ട്ടുകളും പരിശോധിച്ച ജസ്റ്റിസുമാരുടെ ബെഞ്ച് വിലയിരുത്തി.

RELATED STORIES

Share it
Top