കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു: എസ്ഡിപിഐ

കോഴിക്കോട്: രക്ഷിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതുകൊണ്ട് മാത്രമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതമാവുന്നതെന്നും കേസ് അട്ടിമറിക്കാന്‍ സിപിഎം ഇടപെട്ടതിന്റെ തെളിവാണ് കോടിയേരിയുടെ പ്രസ്താവനയെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. സ്ത്രീപീഡനക്കേസില്‍ ഇരയുടെ മൊഴിയുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുന്നതിനു പകരം പോലിസിന്റെ നടപടികള്‍ ദുരൂഹവും സംശയാസ്പദവുമാണ്. പീഡനക്കേസ് അന്വേഷണത്തില്‍ മൂന്നു മാസം കാലതാമസമുണ്ടായതിന് ഒരു ന്യായീകരണവുമില്ല. മൂന്നു ദിവസം ചോദ്യം ചെയ്ത ശേഷവും ബിഷപ്പിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം പ്രതിയെ ജയില്‍വാസത്തില്‍ നിന്നു രക്ഷിക്കാനുള്ള അവിഹിത ഇടപെടലുകളുടെ ഭാഗമാണ്. പീഡനത്തിനിരയായ സ്ത്രീ പരാതിയില്‍ ഉറച്ചുനില്‍ക്കുമ്പോഴും ബിഷപ്പിനു നല്‍കിയ രാജകീയ പരിഗണന കേരളാ പോലിസിനെ പരിഹാസ്യമാക്കുന്നുവെന്നു സിയാദ് പറഞ്ഞു.

RELATED STORIES

Share it
Top