കേസ് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്

ചങ്ങനാശ്ശേരി: സിപിഎം കൗണ്‍സിലറുടെ പരാതിയിന്മേല്‍ പോലിസ് 12 മണിക്കൂര്‍ ചോദ്യം ചെയ്തതതിനെ തുടര്‍ന്നു ആത്മഹത്യ ചെയ്ത സുനില്‍കുമാര്‍ രേഷ്മ ദമ്പതികളുടെ കേസ്് അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം സ്റ്റിയറിങ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംഭവത്തില്‍ സിപിഎം കൗണ്‍സിലറിനെതിരെയും പോലിസിനെതിരെയും കേസെടുത്ത് അന്വേഷണം നടത്തണം. കേസ് അട്ടിമറിക്കാനുള്ള നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവളിയാണെന്നും യോഗം വിലയിരുത്തി. സി എഫ് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍, വി ജെ ലാലി, സി ഡി വല്‍സപ്പന്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, പ്രേചന്ദ് മാവേലി, ശാന്തമ്മ വര്‍ഗീസ്, ജോര്‍ജുകുട്ടി മാപ്പിളശ്ശേരി, ടി വി അസീസ് സംസാരിച്ചു.

RELATED STORIES

Share it
Top