കേസെടുത്തത് പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാന്‍: ജോയ് മാത്യു

കോഴിക്കോട്: പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തനിക്കെതിരായ കേസെന്ന് നടന്‍ ജോയ് മാത്യു. മിഠായിത്തെരുവില്‍ പ്രകടനം നടത്തിയതിന് കേസെടുത്തതിനെ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസുമായി മുന്നോട്ടുപോവും. കന്യാസ്ത്രീകളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് മൗനമായി നടത്തിയ പ്രകടനമാണ് മിഠായിത്തെരുവില്‍ നടന്നത്. അവിടെ പ്രകടനം നിരോധിച്ചിട്ടുള്ളതായി ഒരറിവും ഉണ്ടായിരുന്നില്ല. അങ്ങനെ നിരോധനം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി, ജനങ്ങളെ അറിയിക്കുകയും ബോര്‍ഡ് വയ്ക്കുകയും ചെയ്യണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top