കേസുകളുടെ വിശകലനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഡിജിപി നിര്‍ദേശംതിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പട്ടികയില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചതും വെറുതെവിട്ടതുമായ പ്രധാന കേസുകളുടെ വിശകലനം കൂടി ഉള്‍പ്പെടുത്തണമെന്ന് കേരള പോലിസ് അക്കാദമി ഡയറക്ടര്‍, പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. സൗമ്യ വധക്കേസ് പോലെ അന്തിമവിധി പ്രസ്താവിച്ച കേസുകളാണ് ഇപ്രകാരം വിശകലനത്തിനായി പരിശീലനപരിപാടികളില്‍ ഉള്‍പ്പെടുത്തേണ്ടത്.  കേസന്വേഷണം, വിചാരണ എന്നിവയുമായി ബന്ധപ്പെട്ട് വധശിക്ഷ ഒഴിവാക്കാതിരിക്കാനോ ഒഴിവാക്കാനോ ഉള്ള കാരണങ്ങള്‍, ഇത്തരം കേസുകളില്‍നിന്ന് ഭാവിയില്‍ ഉള്‍ക്കൊള്ളേണ്ട പാഠങ്ങളെന്ത് തുടങ്ങിയവ ശരിയായി പഠനവിധേയമാക്കി പരിശീലനത്തില്‍ വിശദീകരിക്കണം. വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍, നിയമ വിദഗ്ധര്‍ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു.

RELATED STORIES

Share it
Top