കേസില്‍ മേല്‍നോട്ട ചുമതല എയിംസ് ഡോക്ടര്‍മാര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് എട്ടു മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സിലെ(എയിംസ്)  രണ്ട് ഡോക്ടര്‍മാരെ  സുപ്രിംകോടതി ചുമതലപ്പെടുത്തി. കേസ് വളരെ ആശങ്കയുളവാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റ്റ്റിസുമാരായ എ എം ഖാന്‍ വില്‍കാര്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹരജിയില്‍ വാദം കേള്‍ക്കുന്നതിന് തയ്യാറാണെന്നും വിഷയം ഇന്ന് തന്നെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റി നിയമ സഹായം നല്‍കും. കുട്ടിയെ എയിംസില്‍ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍  തീരുമാനമെടുത്തതിന് ശേഷമാണ് എയിംസിലെ രണ്ടു ഡോക്ടര്‍മാരെ മേല്‍നോട്ട ചുമതലയേല്‍പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസമാണ് വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ എട്ട് മാസം പ്രായമുള്ള പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. പ്രതിക്കെതിരേ പോക്‌സോ നിയമം ചുമത്തി വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ഇത് ഇന്ന് തന്നെ കോടതി പരിഗണിക്കും.

RELATED STORIES

Share it
Top