കേസിന്റെ നാള്‍വഴികള്‍

ജൂണ്‍ 27: ഫ്രാങ്കോ മുളയ്ക്കലിനെതിരേ കോട്ടയം എസ്പിക്ക് കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതി. കുറവിലങ്ങാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ജൂണ്‍ 29: വൈക്കം ഡിവൈഎസ്പി കെ സുഭാഷിന് അന്വേഷണച്ചുമതല നല്‍കി.
ജൂണ്‍ 30: പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം അതുവരെയുള്ള റിപോര്‍ട്ട് സമര്‍പ്പിച്ചു.
ജൂലൈ 1: ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുത്തു.
ജൂലൈ 4: കന്യാസ്ത്രീയുടെ പരാതി ചര്‍ച്ച ചെയ്യാന്‍ ജലന്ധര്‍ രൂപതാ സംഘം മഠത്തിലെത്തിയതിന്റെ തെളിവുകള്‍ കുടുംബം പുറത്തുവിട്ടു.
ജൂലൈ 5: ചങ്ങനാശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ജൂലൈ 7: ബിഷപ് ഫ്രാങ്കോയ്ക്കും ജലന്ധര്‍ രൂപതയ്ക്കുമെതിരേ വൈദികന്റെ വെളിപ്പെടുത്തല്‍. ബിഷപ്പിനെതിരേ പരാതിയുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്.
ജൂലൈ 7: കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നു കന്യാസ്ത്രീയുടെ സഹോദരന്റെ ആരോപണം.
ജൂലൈ 8: കന്യാസ്ത്രീയുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്ന ബിഷപ്പിന്റെ പരാതി വ്യാജമെന്നു മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തല്‍.
ജൂലൈ 9: രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.
ജൂലൈ 10: ബിഷപ് രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിഷപ്പിനുവേണ്ടി പ്രാര്‍ഥിക്കണമെന്നു ജലന്ധര്‍ രൂപതയുടെ കത്ത്.
ജൂലൈ 11: വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തു.
ജൂലൈ 12: കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് നല്‍കിയ കത്ത് പുറത്ത്. കന്യാസ്ത്രീയുടെ ആരോപണം നിഷേധിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പരസ്യമായി രംഗത്ത്.
ജൂലൈ 14: കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് വികാരി ഫാ. ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴിയെടുത്തു.
ജൂലൈ 15: കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ കത്ത് പുറത്ത്.
ജൂലൈ 19: കന്യാസ്ത്രീയും കര്‍ദിനാളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്ത്.
ജൂലൈ 26: കേസില്‍നിന്നു പിന്‍മാറാന്‍ പരാതിക്കാരിയായ കന്യാസ്ത്രീക്ക്് അഞ്ചുകോടിയും ഉന്നതസ്ഥാനവും ബിഷപ് വാഗ്ദാനം ചെയ്‌തെന്ന് സഹോദരന്‍.
ജൂലൈ 29: സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ ഫാ. ജയിംസ് ഏര്‍ത്തയിലിന്റെ ശ്രമം.
ആഗസ്ത് 3: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാനായി അന്വേഷണസംഘം ഡല്‍ഹിക്ക് തിരിച്ചു.
ആഗസ്ത് 13: ബിഷപ്പിനെ ചോദ്യം ചെയ്തു.
സപ്തംബര്‍ 8: ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ അഞ്ചു കന്യാസ്ത്രീകള്‍ സമരം തുടങ്ങി. വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീ കത്ത് നല്‍കി
സപ്തംബര്‍ 14: കന്യാസ്ത്രീയെ കുറ്റപ്പെടുത്തി മിഷണറീസ് ഒഫ് ജീസസിന്റെ അന്വേഷണ റിപോര്‍ട്ട്.
സപ്തംബര്‍ 15: ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ ചുമതലകള്‍ മോണ്‍. മാത്യു കൊക്കാണ്ടത്തിന് കൈമാറി.
സപ്തംബര്‍ 18: ബിഷപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
സപ്തംബര്‍ 19: കൊച്ചി തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍.
സപ്തംബര്‍ 21: മൂന്നാം ദിനത്തിലെ ചോദ്യംചെയ്യലിനു ശേഷം ബിഷപ് അറസ്റ്റില്‍.

RELATED STORIES

Share it
Top