കേസന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമം: ബിജെപി നേതാവ് അറസ്റ്റില്‍

ഗുവാഹത്തി: അസമില്‍ പണം കൊടുത്ത് ജോലി സമ്പാദിച്ചെന്ന കേസില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ബിജെപി നേതാവും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനുമടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബിജെപിയുടെ ദരാങ് ഘടകം ഉപാധ്യക്ഷന്‍ സെയ്‌ലന്‍ സര്‍മ ബറുവ, ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ദുലിയാജന്‍ കബിത ദാസ്, വ്യവസായി സുരാജിത് ചൗധരി എന്നിവരാണ് അറസ്റ്റിലായത്. ബറുവയും കബിത ദാസും ഗുവാഹത്തി ഹൈക്കോടതിയിലെ ജഡ്ജിയെ കണ്ട് കേസന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
കുനാല്‍ കംറയുടെ പരിപാടിക്ക് വിലക്ക്
വഡോദര: സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാസ്യതാരം കുനാല്‍ കംറയുടെ പരിപാടി ഗുജറാത്തിലെ വഡോദര എംഎസ് യൂനിവേഴ്‌സിറ്റി റദ്ദാക്കി. കംറ ദേശീയഗാനത്തെ കളിയാക്കുകയും വിഘടനശക്തികളെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്‌തെന്നു ചൂണ്ടിക്കാട്ടി ഒരുസംഘം മുന്‍ വിദ്യാര്‍ഥികള്‍ അധികൃതര്‍ക്ക് കത്തെഴുതിയതിനു പിന്നാലെയാണു നടപടി.

RELATED STORIES

Share it
Top