കേസന്വേഷണം: മാനദണ്ഡം പുറപ്പെടുവിച്ചു

തിരുവനന്തപുരം: പ്രകൃതിവിരുദ്ധ ശാരീരികബന്ധം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വീകരിക്കേണ്ട മാനദണ്ഡം വ്യക്തമാക്കി സംസ്ഥാന പോലിസ് മേധാവി നിര്‍ദേശങ്ങ ള്‍ പുറപ്പെടുവിച്ചു. പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള പ്രകൃതിവിരുദ്ധ ശാരീരികബന്ധം കുറ്റകരമല്ലെന്ന വിധിയുടെ പശ്ചാത്തലത്തിലാണു നടപടി. സെക്ഷന്‍ 377 ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കേസുകളും പരാതിപ്രകാരമാണോ സ്വമേധയാ ആണോ രജിസ്റ്റര്‍ ചെയ്തത്് എന്നതിന്റെ അടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കണം. പരാതിപ്രകാരം എടുത്ത കേസുകളില്‍ അന്വേഷണം തുടര്‍ന്ന് അവസാന റിപോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്ക ണം. സ്വമേധയാ എടുത്ത കേസുകള്‍ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നോ എന്നു പരിശോധിക്കുകയും അങ്ങനെയാണെങ്കില്‍ തുടര്‍നടപടി ഒഴിവാക്കുന്നതു കാണിച്ച് ബന്ധപ്പെട്ട കോടതികള്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്യണം. ഉഭയസമ്മതപ്രകാരം അല്ലാത്ത ബന്ധം സംബന്ധിച്ച കേസുകളില്‍ അന്വേഷണനു മുമ്പ് പരാതി എഴുതിവാങ്ങണമെന്നും ഡിജിപി നിര്‍ദേശിച്ചു.

RELATED STORIES

Share it
Top