കേള്‍വി, ഫിലോസഫി

മനുഷ്യര്‍ പരസ്പരം കേള്‍ക്കാനും മനസ്സിലാക്കാനും തയ്യാറാകാത്തതുകൊണ്ടാണ് ഗൗരവമുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയാത്തത്. ഒരാളെ ശ്രദ്ധാപൂര്‍വം കേട്ടാല്‍ മാത്രമേ അയാളുടെ പ്രശ്‌നം പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് പ്രശസ്ത ചിന്തകന്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരനുയായിയായ നെയ്‌നേനി കൃഷ്ണകാന്ത് ഈ ഫിലോസഫി ചികില്‍സാരംഗത്തേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് ആരംഭിച്ച പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിസണിങ്. എങ്ങനെയാണ് ഇതെന്നല്ലേ?
ഇന്ന് ഒരു ഡോക്ടര്‍ തന്റെ രോഗിയെ കേള്‍ക്കാന്‍ ശരാശരി 18 സെക്കന്‍ഡ് മാത്രമാണ് വിനിയോഗിക്കുന്നത്. അത്രമാത്രം രോഗികള്‍ അയാളെ കാത്തിരിക്കുന്നു. കൂടുതല്‍ രോഗികളെ പരിശോധിച്ചാല്‍ കൂടുതല്‍ വരുമാനമുണ്ടാകുന്നു. അതുകൊണ്ടാണ് രോഗിക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കും മുമ്പേ കുറിപ്പടിയെഴുതി മേശവലിപ്പ് തുറക്കുന്നത്. പഴയ വൈദ്യന്മാരും ഡോക്ടര്‍മാരും രോഗിയെ എത്ര കേള്‍ക്കാനും തയ്യാറായിരുന്നു.
അതുകൊണ്ട് 77 ശതമാനം ചികില്‍സയും പ്രശ്‌നം ശരിക്ക് മനസ്സിലാകാതെയായിത്തീരുന്നു. ഇന്റര്‍നാഷനല്‍ ലിസണിങ് അസോസിയേഷന്റെ പഠനത്തില്‍ നിന്നാണിത് വ്യക്തമാകുന്നത്. ഡോക്ടര്‍മാര്‍ക്കിടയില്‍ ശ്രവണകലയുടെ സന്ദേശം എത്തിക്കാനും രോഗനിര്‍ണയവും ചികില്‍സയും കൂടുതല്‍ നൈതികമാക്കാനുമാണ് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോ. കൃഷ്ണകാന്തിന്റെ ശ്രമം. അദ്ദേഹവും സഹപ്രവര്‍ത്തകരും ഈയിടെ ഇന്ത്യയില്‍ വന്നിരുന്നു. ചില പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top