കേരള ഹൗസില്‍ ഗോരക്ഷകര്‍ അതിക്രമിച്ചുകയറിന്യൂഡല്‍ഹി: കേരളത്തില്‍ വ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഗോരക്ഷകരുടെ അതിക്രമം. 15ഓളം വരുന്ന ഭാരതീയ ഗോരക്ഷാ ക്രാന്തി പ്രവര്‍ത്തകര്‍ സുരക്ഷാജീവനക്കാരെ തള്ളിനീക്കി കേരളാ ഹൗസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഗേറ്റ് കടന്ന് ഉള്ളില്‍ പ്രവേശിച്ചശേഷം കേരള ഹൗസിലുള്ളവര്‍ക്ക് പാല്‍ വിതരണം ചെയ്ത അവര്‍ പാലു കുടിച്ചെങ്കിലും കേരളത്തിലുള്ളവര്‍ക്ക് നല്ല ബുദ്ധി വരട്ടെയെന്നും പറഞ്ഞു. പ്രതിഷേധിക്കാന്‍ അനുമതിയുണ്ടോയെന്ന പോലീസിന്റെ ചോദ്യത്തിന് ഞങ്ങള്‍ ഹിന്ദുധര്‍മത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും ആരുടെയും അനുമതി ആവശ്യമില്ലെന്നുമായിരുന്നു മറുപടി. പ്രവര്‍ത്തകരെ തടയാതെ പോലീസുകാര്‍ നോക്കുകുത്തികളായെന്നും ആരോപണമുണ്ട്.

[related]

RELATED STORIES

Share it
Top