കേരള സര്‍വകലാശാല പരീക്ഷാ സംവിധാനം പരിഷ്‌കരിക്കും

തിരുവനന്തപുരം: പരീക്ഷാ സംവിധാനം പരിഷ്‌കരിക്കുന്നതിനായി   കേരള സര്‍വകലാശാല ശില്‍പശാല സംഘടിപ്പിക്കുന്നു.   ഓട്ടോമേഷന്‍ സംവിധാനത്തിലൂടെ സമയബന്ധിതമായി പരീക്ഷകള്‍ നടത്തുന്നതിനും ഫലം പ്രസിദ്ധീകരിക്കുന്നതും ലക്ഷ്യം വച്ചുകൊണ്ട് സര്‍വകലാശാല തലത്തില്‍ രണ്ട്, മൂന്ന് തിയ്യതികളിലായി ദ്വിദിന ശില്‍പശാല നടത്താനാണ് തീരുമാനം.  മന്ത്രി സി രവീന്ദ്രനാഥ് രണ്ടിന് രാവിലെ 9.30ന് സര്‍വകലാശാല സെനറ്റ് ചേംബറില്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും.
ബൃഹത്തും ഏകീകൃതവുമായ വിവര സാങ്കേതിക സംവിധാനം വഴി പരീക്ഷാ രജിസ്‌ട്രേഷന്‍ മുതല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതുവരെയുള്ള പ്രക്രിയകള്‍ സാധ്യമാക്കിക്കൊണ്ട് സ്റ്റുഡന്റ് ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് സിസ്റ്റം വികസിപ്പിച്ചെടുക്കുക എന്നുള്ളതാണ് ശില്‍പശാല കൊണ്ട് ഉദ്ദേശിക്കുന്നത്.

RELATED STORIES

Share it
Top