കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടി അവസാനിപ്പിക്കുക

ബംഗളൂരു: കാംപസ് സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും പ്രവര്‍ത്തകര്‍ക്കെതിരേ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യവിരുദ്ധമായ അടിച്ചമര്‍ത്തല്‍ നടപടിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നിര്‍വാഹക സമിതി ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.
ഒരു ജീവന്റെ നഷ്ടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് നീതിപൂര്‍വവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനു പകരം രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും വിയോജിപ്പിന്റെ ശബ്ദങ്ങളെ പിശാചുവല്‍ക്കരിക്കാനുമുള്ള സിപിഎമ്മിന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള ഒരു ഉപകരണമായി സംസ്ഥാന പോലിസ് മാറുകയാണ്.
മതിയായ തെളിവുകളില്ലാതെ തിരഞ്ഞെടുപ്പു ലാഭത്തിനു വേണ്ടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പോപുലര്‍ ഫ്രണ്ടിനെ അനാവശ്യമായി സംഭവത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അമിതപ്രാധാന്യത്തോടെയാണ് പ്രശ്‌നത്തെ ആളിക്കത്തിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന ഹീനമായ അജണ്ടയില്‍ നിന്നും എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും പിന്മാറണമെന്നും നവസാമൂഹിക പ്രസ്ഥാനങ്ങള്‍ക്കെതിരേയുള്ള പോലിസ് വേട്ട നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top