കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമെന്ന് സന്ദേശ് ജിങ്കന്‍


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ( ഐപിഎല്‍) കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുമെന്ന് സന്തേശ് ജിങ്കന്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ജിങ്കനെ സ്വന്തമാക്കുന്നതിനായി അഞ്ച് കോടി രൂപവരെ നല്‍കാന്‍ എടികെ തയ്യാറായിരുന്നെങ്കിലും ക്ലബ്ബ് വിടാന്‍ താല്‍പര്യമില്ലെന്ന് താരം അറിയിക്കുകയായിരുന്നു. നിലവില്‍ ഒരു കോടി 20 ലക്ഷം രൂപയാണ് ജിങ്കന് ബ്ലാസ്റ്റേഴ്‌സില്‍ ലഭിക്കുന്ന പ്രതിഫലം. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ സ്‌നേഹവും പിന്തുണയുമാണ് ടീമില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നും ജിങ്കന്‍ പറഞ്ഞു.

RELATED STORIES

Share it
Top