കേരള ബാങ്ക്: റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചു- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടുപോവുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിലുള്ള അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്നലെ സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകള്‍ പാലിച്ച് 2019 മാര്‍ച്ച് 31ന് മുമ്പ് ലയനനടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ഇക്കാര്യം റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തി അന്തിമ അനുമതിയും തുടര്‍ലൈസന്‍സിങ് നടപടികളും സാധ്യമാക്കണമെന്നും കത്തില്‍ പറയുന്നു.
കേരള സഹകരണനിയമവും ചട്ടവും സമ്പൂര്‍ണമായും പാലിച്ച് വേണം ലയനം നടത്താനെന്ന് റിസര്‍വ് ബാങ്ക് കത്തില്‍ സൂചിപ്പിച്ചിട്ടുള്ള വ്യവസ്ഥകളില്‍ പറയുന്നു.

RELATED STORIES

Share it
Top