കേരള ബാങ്ക് രൂപീകരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന്തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികഘടനയുടെ നട്ടെല്ലായ സംസ്ഥാന സഹകരണ ബാങ്കിനെയും ജില്ലാ സഹകരണ ബാങ്കുകളെയും കുരുതികൊടുത്തുകൊണ്ട് കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള ബാങ്ക് രൂപീകരിക്കുന്നതിനുള്ള പ്രഫ. എം എസ് ശ്രീറാം കമ്മിറ്റി റിപോര്‍ട്ട് മന്ത്രിസഭ അംഗീകരിക്കുകയും റിസര്‍വ് ബാങ്കിന്റെയും മറ്റും അംഗീകാരം നേടിയെടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിച്ചപ്പോള്‍ അതിനെതിരേ പ്രതിഷേധിച്ചവര്‍ തന്നെ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top