കേരള ബാങ്ക് രൂപീകരണം ഓണസമ്മാനമാവുമെന്ന് മന്ത്രി

ശ്രീകൃഷ്ണപുരം: ആധുനിക ബാങ്കിങ് മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ സഹകരണ ബാങ്കിങ് മേഖലയെ പ്രാപ്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീകൃഷ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് കെട്ടിട നവീകരണോദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രാഥമിക വായ്പാ സംഘങ്ങള്‍ക്ക് എന്‍ആര്‍ഐ നിക്ഷേപം നിലവില്‍ സ്വീകരിക്കാനുള്ള തടസം കേരള ബാങ്ക് രൂപീകരണത്തിലൂടെ പരിഹരിക്കും.
കേരളത്തിലേക്കെത്തുന്ന എന്‍ആര്‍ഐ നിക്ഷേപത്തിന്റെ 50 ശതമാനം നേടാനാണ് സഹകരണ മേഖലയുടെ ലക്ഷ്യം. കേരളത്തിന് ഓണസമ്മാനമായി കേരള ബാങ്ക് സമ്മാനിക്കും.പി ഉണ്ണി എംഎല്‍എ അധ്യക്ഷത വഹിച്ചു. നീതി മെഡിക്കല്‍ ലാബും നീതി മെഡിക്കല്‍ സ്റ്റോറും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി എന്‍ ഷാജു ശങ്കര്‍, എം കെ ബാബു, എം കെ ദേവി, കെ രാമകൃഷ്ണന്‍ സംബന്ധിച്ചു.
ദേശസാത്കൃത ബാങ്കുകള്‍ ലയിപ്പിച്ച് വന്‍കിട ബാങ്കുകള്‍ രൂപീകരിക്കുന്ന സാഹചര്യം സാധാരണക്കാരെ ബാങ്കില്‍ നിന്ന് അകറ്റിയെന്ന് കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. കെ എ കമ്മാപ്പ അധ്യക്ഷത വഹിച്ചു. അലനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോറും മന്ത്രി  ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top